NEWS
ജീവിതോത്സവം 2025- പദ്ധതി ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ
24/09/2025 06:27 PM IST
nila

ചെങ്ങന്നൂർ: ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ -ജീവിതോത്സവം 2025- അനുദിനം കരുത്തേകാം, കരുതലേകാം എന്ന പദ്ധതിയ്ക്ക് തുടക്കമായി. സ്കൂൾ പ്രിൻസിപ്പൽ എസ്. ജയന്തി പദ്ധതി ഉദ്ഘാടനം ചെയ്തു.സ്കൂൾ പിടിഎ പ്രസിഡന്റ് ടി.സി. സുനിൽ കുമാർ അധ്യക്ഷനായി.എൻഎസ്എസ് വോളണ്ടിയർമാരായ എസ്. അർജുൻ, ദേവനന്ദ പ്രകാശ്, ബദ്രിനാഥ് എന്നിവർ പദ്ധതി വിശദികരിച്ചു. അധ്യാപകരായ എസ്. ഭാമ, എസ്. ശ്രീനു എന്നിവർ പ്രസംഗിച്ചു.
കൗമാരക്കാരായ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ കഴിവുകളും ഊർജവും വികസിപ്പിച്ച് അവരെ ഉചിതമായ രീതിയിൽ വാർത്തെടുക്കാൻ ലക്ഷ്യമിട്ടാണ് -ജീവിതോത്സവം 2025- നടപ്പിലാക്കുന്നത്. 21 ദിവസം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചലഞ്ചുകളാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം. ഒന്നാം ദിവസ ചലഞ്ചയായ മനുഷ്യവലയം വിദ്യാർഥികൾ അധ്യാപകർ എന്നിവർ ചേർന്ന് പൂർത്തിയാക്കി
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











